വേളം: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ജലവിതരണത്തിൻ്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങൾ ആയ പാവുള്ളാട്ട്, പെരുവയൽ, കുറിച്ചകം എന്നീ പാടശേഖരങ്ങളിൽ വെള്ളം എത്തുന്നില്ല എന്ന പരാതിക്ക് പരിഹാരം. വിഷയം ശ്രദ്ധയിൽപ്പെട്ട എം എൽ എ കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ബന്ധപ്പെടുകയും, .കനാലുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയുമാണ്. പഞ്ചായത്ത് തലത്തിലെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm-1.jpeg?resize=567%2C533&ssl=1)
പ്രതിനിധികളെ ഉൾപ്പെടുത്തി കുറ്റ്യാടി ജലസേചന വിഭാഗം വിളിച്ച യോഗത്തിൽ മാർച്ച് ആദ്യം വെള്ളം എത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ നെൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് രണ്ടുദിവസത്തിനകം വെള്ളമെത്തിക്കാൻ എല്ലാവിധ പരിശ്രമവും നടത്തുമെന്ന് കുറ്റ്യാടി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് അറിയിച്ചതായി എം എൽ എ പറഞ്ഞു.