കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച അടിസ്ഥാനസൗകര്യവികസനപരിപാടിയുടെ നിർവ്വഹണത്തിന് ഊരാളുങ്കൽ സൊസൈറ്റിക്ക് പുരസ്കാരം. ഇൻഡ്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) കൊച്ചി കേന്ദ്രവും അൾട്രാടെക് സിമന്റ് ലിമിറ്റഡും ചേർന്നു നിർമ്മാണമേഖലയിലെ മികവിനു നല്കുന്ന 2023-ലെ അവാർഡിന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മിക്കുന്ന ചെല്ലാനം തീരസംരക്ഷണപദ്ധതി അർഹമായി. പ്രധാന ഇനമായ ‘വേറിട്ടുനില്ക്കുന്ന അടിസ്ഥാനസൗകര്യപദ്ധതി’ വിഭാഗത്തിലാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
അവാർഡ്. ഈ പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയ എൻസിസിആറിനും പദ്ധതി നടപ്പാക്കുന്ന ജലസേചനവകുപ്പിനും പദ്ധതിയുടെ ചുമതലയുള്ള ഉപസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും അവാർഡുണ്ട്. സൊസൈറ്റിക്കുവേണ്ടി ഡയറക്റ്റർ എം. പദ്മനാഭൻ, പ്രൊജെക്റ്റ് മാനേജർ നിറ്റിൻ ഇ. ബെർണാഡ്, ലീഡർ ആർ. കെ. രേബിൻ, എൻജിനീയർ സി. എം. ശരത്ത്, ജലസേചനവകുപ്പിനുവേണ്ടി എക്സിക്യൂട്ടീവ് എൻജിനീയർ ടി. സന്ധ്യ എന്നിവർ ഐസിഐ കൊച്ചി കേന്ദ്രം വൈസ് ചെയർമാൻ വൈസ് ചെയർമാൻ ഡോ. എൽസൺ ജോണിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ഐസിഐ ചെയർമാൻ അനിൽ ജോസഫ്, അൾട്രാ ടെക് പ്രതിനിധി സജിത് ഭാസ്കർ തുടങ്ങിയവർ സംബന്ധിച്ചു.