കടമേരി: തോടന്നുര്‍ ഉപജില്ലയിലെ യുപി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കടമേരി എം യുപി സ്കൂള്‍ ഫെസ്റ്റിവല്‍ കമ്മിറ്റി സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആവേശമായി. നാദാപുരം പോലീസ് ഇന്‍സ്പെക്ടര്‍ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ്, ഹെഡ്മാസ്റ്റര് ടി കെ നസീര്‍, കെ.അഷ്റഫ്, പി.കെ.അഷറഫ്, എ കെ സുബൈര്‍, പി പ്രേമദാസ്, കെ കെ സഫീറ, എം കെ നൂര്ജഹാന്,ശ്രീജ വള്ളിയാട് എന്നിവര്‍ സംബന്ധിച്ചു. ഉപജില്ലയിലെ പന്ത്രണ്ട് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് ആവേശം വിതറി. വില്ല്യാപ്പള്ളി എംസിഎം യുപി സ്കൂളും കടമേരി എംയുപി സ്കൂളും തമ്മില്‍ നടന്ന ഫൈനലില്‍ കടമേരി ചാമ്പ്യന്മാരായി.
വിജയികള്‍ക്ക് പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അലിമത്ത് ട്രോഫികള്‍ വിതരണം ചെയ്തു. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് എംസിഎം യുപി സ്കൂളിലെ അല്‍ത്താഫും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ്വ് കടമേരി എംയുപി സ്കൂളിലെ അംജദും കരസ്ഥമാക്കി. സായിസ് സി എച്ഛ്, ഫാസില്‍ കെ സി, അനുരാഗ് വട്ടോളി, ടി ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.