വടകര: ദേശീയ പാതയില്‍ മീത്തലെ മുക്കാളിയിലുണ്ടായ ഭയാനകമായ മണ്ണിടിച്ചില്‍ അശാസ്ത്രീയമായ നിര്‍മാണത്തിന്റെ തുടര്‍ച്ചയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. ഒരു വലിയ ദുരന്തം ഒഴിവായി എന്ന് മാത്രം. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കപ്പെട്ടിരിക്കയാണ്.
ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനി എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള മേഖലയില്‍ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി കൊണ്ടിരിക്കുന്നു. മണ്‍സൂണ്‍ തുടങ്ങിയതോടെ ദേശീയപാത വെള്ളക്കെട്ട് മൂലം പൂര്‍ണമായും തകര്‍ന്നിരിക്കയാണ്. ദേശീയപാത അതോറ്റിക്കും സംസ്ഥാന ഗവണ്മെന്റിനും ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല.
അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനം ആകെ താളം തെറ്റിയിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികൃത സമീപനം ജനങ്ങളോടുള്ള ക്രൂരമായ അനീതിയും വെല്ലുവിളിയുമാണ്.
ചോമ്പാലില്‍ ഇന്ന് കാലത്തുണ്ടായ മണ്ണിടിച്ചില്‍ ഗൗരവപൂര്‍വം കണ്ട് നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയാണ് വേണ്ടത്.
സഞ്ചാര സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലികാവകാശമാണെന്ന സത്യം മറക്കരുത്. നിര്‍മാണ പ്രവര്‍ത്തനം ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ പാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും സത്വര നടപടികള്‍ സ്വീകരിക്കണം-മുല്ലപ്പള്ളി ആവശ്യപ്പെട്ടു.