പയ്യോളി: ഉലമാക്കളും ഉമറാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാകേണ്ടതുണ്ടെന്നു പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന് പയ്യോളി റെയ്ഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസ അധ്യാപകരായ ഉസ്താദുമാര്‍ ചെയ്യുന്ന സേവനങ്ങള്‍ സമാനതകളില്ലാത്തതാണ്. എന്നാല്‍ തുച്ചമായ വരുമാനം കൊണ്ടാണ് അവര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. ഈ സാഹചര്യത്തില്‍ മാനേജ്മെന്റ് കമ്മിറ്റി നല്കിയ അംഗീകാരം പ്രശംസനീയമാണെന്നും തുടര്‍ന്നും ഇത് പോലുള്ള കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പയ്യോളി റെയ്ഞ്ചിലെ മുഴുവന്‍ ഉസ്താദുമാരെയും ആദരിച്ചു. അവര്‍ക്ക് റംസാനിലേക്കുള്ള ഭക്ഷണ കിറ്റു വിതരണവും നടന്നു. പരിപാടിയില്‍ സി.ടി.അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ മുഖ്യപ്രഭാഷണം നടത്തി. അന്‍സാര്‍ കൊല്ലം, അബ്ദുറഹ്മാന് ചാവട്ട്, എസ്.എം. അബ്ദുല്‍ ബാസിത്, അഷ്റഫ് കോട്ടക്കല്‍, അസ്സു തോട്ടത്തില്‍, അബ്ദുറഹ്മാന് മുസ്ലിയാര്, അര്‍ഷാദ് ദാരിമി,ടി.വി. അഷ്റഫ്, വി.കെ.ഹമീദ്, ഷഫീക് കാരേക്കാട്, കെ.വി. ഹുസൈന്, സിറാജ്, ഫജറുദ്ധീന്‍, എസ്.കെ. ഹാരിസ്, എ.ടി.റഹ്മത്തുള്ള, നസീര്‍, എസ്.കെ. മുഹമ്മദ് റാഫി, കെ.പി.സി റഹ്മാന് എന്നിവര്‍ സംബന്ധിച്ചു.