വടകര: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴിയൂരില്‍ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തില്‍ റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ യുഡിവൈഎഫ്-റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വടകര പാര്ല്മെന്റ് മണ്ഡലം സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയിരുന്ന റവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം
മാരകയുധങ്ങളുമായെത്തിയ 20 അംഗ ക്രിമിനല്‍ സംഘം അക്രമം അഴിച്ചു വിട്ടത്. റവല്യുഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം റോഷിന്, മേഖലാ കമ്മറ്റി അംഗം രതുന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതാമായെത്തിയ സംഘം ആസുത്രിതമായി ആക്രമിക്കുകയായിരുന്നു.
വടകരയിലെ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് അക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വ്യാപകമായി ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന
യോഗത്തിന് തൊട്ടുപിന്നാലെ നടന്ന അക്രമം ഇതിന്റെ തെളിവാണെന്നും ഇതിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും യുഡിവൈഎഫ്-റവല്യൂഷണറി യൂത്ത് നേതാക്കള്‍ പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് ഷുഹൈബ് കുന്നത്ത്, പി. കെ. സി അഫ്സല്, സി. നിജിന്‍, പി.ടി നിഖില്‍, അഫ്നാസ് ചോറോട്, അന്‍സീര്‍ പനോളി, ടി.പി മനീഷ്, എ.പി ഷാജിത്ത്, സജിത്ത് മാരാര്‍, അനന്ദു.വി.കെ, ബിപിന്‍ എം.വി, സഫീര്‍. കെ.കെ, ഹാരിസ് ഒഞ്ചിയം, ജിബിന്‍രാജ്, അഖില്‍നാഥ്, ഷിജു പുഞ്ചിരിമില്‍ എന്നിവര്‍ നേതൃത്വം നല്കി.