വടകര: കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് ചോറോട് പഞ്ചായത്ത് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. അഡ്വ പി.ടി.കെ. നജ്മല്‍ അധ്യക്ഷത വഹിച്ചു. അസീസ് ഒ.എം, ഇസ്മയില്‍ വളിക്കാട്, കെ.കെ.സദാശിവന്, ശശി വള്ളിക്കാട്, എം.സി.കരീം, എ.ഭാസ്ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.