വടകര: മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിലും വില വര്‍ധനവിലും പ്രതിഷേധിച്ച് വടകരയില്‍ മാവേലി സ്റോറുകള്‍ക്ക് മുമ്പില്‍ 21 ന് ധര്‍ണ നടത്താന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും വിവിധ മാവേലിസ്റ്റോറുകള്ക്ക് മുമ്പിലാണ് ധര്‍ണ നടത്തുന്നത്. യുഡിഎഫ് യോഗം സതീശന് കുരിയാടി ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുള്‍ കരീം, എം.ഫൈസല്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, ബാബു ഒഞ്ചിയം, വി.കെ.അസീസ്, വി.കെ പ്രേമന്, പി.ബാബു രാജ്, ടി.സി രാമചന്ദ്രന്, പി.മുസ്തഫ, പുറന്തോടത്ത് സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.