വടകര: പരാജയ ഭീതിയില്‍ വടകരയിലെ യുഡിഎഫ് നേതൃത്വം നിലമറന്ന് കെ.കെ.ശൈലജക്കെതിരെ നെറികെട്ട പ്രചാരണമഴിച്ചുവിടുന്നതായി എല്‍ഡിഎഫ് നടക്കുതാഴ വില്ലേജ് നൂറ്റേഴാം ബൂത്ത് കണ്വെന്ഷന് ആരോപിച്ചു. സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുകയാണ്. നാടാകെ ബഹുമാനിക്കുന്ന മതപുരോഹിതരുടെ പേരില്‍ പോലും ടീച്ചര്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രബുദ്ധരായ വടകരയിലെ ജനം ഇതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നു കണ്വെന്ഷന് അഭ്യര്‍ഥിച്ചു.
കണ്‍വെന്‍ഷന്റെയും നൂറ്റേഴാം ബൂത്ത് ഓഫീസിന്റെയും ഉദ്ഘാടനം ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി നിര്‍വ്വഹിച്ചു. ബൂത്ത് പ്രസിഡന്റ് കെ കെ രാജീവന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നടക്കുതാഴ വില്ലേജ് പ്രസിഡന്റ് രാജീവന് പുതുക്കുടി, വാര്‍ഡ് കൗണ്‍സിലര്‍ രാജിത പാലേരി എന്നിവര്‍ സംസാരിച്ചു. ബൂത്ത് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും വി എം രാജന് നന്ദിയും പറഞ്ഞു.