വട്ടോളി: യു ഡി എഫ് കുന്നുമ്മൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ലാ യു ഡി എഫ് ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. വട്ടോളി പെൻഷൻ ഭവനിൽ നടന്ന കൺവൻഷനിൽ പഞ്ചായത്ത് ചെയർമാൻ സി.കെ. അബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ വി.എം.ചന്ദ്രൻ, ഐ. മൂസ, മുസ്ലിം ലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് പി. അമ്മദ്, ബ്ലോക്ക് കോൺ പ്രസിഡന്റ്ശ്രീജേഷ് ഊരത്ത്, ഇ.സി. ബാലൻ ,യു ഡി എഫ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/clearvision-5.jpeg?resize=600%2C600&ssl=1)
നേതാക്കളായ എലിയാറ ആനന്ദൻ, അഹമ്മദ് പാതിരിപ്പറ്റ, സി.വി അഷറഫ്, പി.പി.അശോകൻ, എടത്തിൽ ദാമോദരൻ , എ.പി. കുഞ്ഞബ്ദുള്ള, വനജ ഒതയോത്ത്, കുനിയിൽ അനന്തൻ, ഏ.വി.നാസറുദ്ദിൻ, ബീന കുളങ്ങരത്ത്, കെ.പി. ബാബു എന്നിവർ സംസാരിച്ചു. ജമാൽ മൊകേരി സ്വാഗതവും എൻ.പി ജിതേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ സി.കെ. അബു (ചെയർമാൻ) ജമാൽ മൊകേരി (ജനറൽ കൺവീനർ) കെ.കെ. രാജൻ (ഖജാൻജി) ആയും 101 അംഗ കമ്മിറ്റി രൂപികരിച്ചു.