വടകര: യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം രാവിലെ 10 മണിക്ക് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. ലിങ്ക് റോഡിന് എതിര്‍വശത്തെ ഓഫീസ് ഉദ്ഘാടനത്തില്‍ ഷാഫി പറമ്പിലും പങ്കെടുക്കും. തുടര്‍ന്ന് കൂത്തുപറമ്പ്, തലശ്ശേരി മേഖലകളില്‍ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ സ്ഥാപനങ്ങളും സന്ദര്‍ശിക്കും.
കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കം
വടകര: യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. രാവിലെ എട്ടുമണി മുതല്‍ 11 മണി വരെ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് 11 മണിക്ക് കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കെ കെ രമ എംഎല്‍എ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം രണ്ടിന് പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വെന്‍ഷനും കെ കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നു മണിക്ക് കുറ്റ്യാടി നിയോജക മണ്ഡലം കണ്വെന്ഷന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണി മുതല്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും. വെള്ളിയാഴ്ച പേരാമ്പ്ര നിയോജക മണ്ഡലത്തിലാകും സ്ഥാനാര്‍ഥിയുടെ പര്യടനം. ശനിയാഴ്ച താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടും. അന്ന് തലശ്ശേരി നിയോജകമണ്ഡലം കണ്വെന്ഷന് നടക്കും. ഞായറാഴ്ച കൂത്തുപറമ്പ്, വടകര നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍. മാര്‍ച്ച് 18, 19, 20 തിയതികളില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും നടക്കും. മാര്‍ച്ച് 20നകം മുഴുവന്‍ ബൂത്തുകളിലും കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കും.