വട്ടോളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, വെട്ടിക്കുറച്ച സബ് സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് കുന്നുമ്മല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്യത്തില്‍ മൊകേരി മാവേലി സ്റ്റോറിന് മുമ്പില്‍ ധര്‍ണ നടത്തി. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.പി.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്മാന് സി.കെ.അബു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, കണ്‍വീനര്‍ ജമാല്‍ മൊകേരി, യുഡിഎഫ് നേതാക്കളായ എലിയാറ ആനന്ദന്, സി.വി.അഷറഫ്, പി.പി. അശോകന്, ഒ വനജ, എ.വി.നാസറുദ്ദിന്, കെ.പി. ബാബു, അനന്തന് കുനിയില്‍, വി.പി.കെ.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണക്ക് വി.എം. കുഞ്ഞികണ്ണന്‍, എം.ടി. രവീന്ദ്രന്, വി.പി. മുസ, ബീന കുളങ്ങരത്ത്, നസീറ ബഷീര്‍, സി.ഗംഗാധരന്, കെ.പി. കരുണന്, വി.പി. പുരുഷു, വി.പി. സതി, ബാബുരാജ് വട്ടോളി, മജീദ് പാതിരിപ്പറ്റ, കെ.കെ.രവീന്ദ്രന്, മനീഷ് പിലാച്ചേരി എന്നിവര്‍ നേതൃത്വം നല്കി.
കുറ്റ്യാടിയില്‍ നടന്ന ധര്‍ണ കെപിസിസി അംഗം അച്യുതന് പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക്പ്രസി ശ്രീജേഷ് ഊരത്ത്, യുഡിഎഫ് നേതാക്കളായ വി.പി.മൊയ്തു, പി.പി.ആലികുട്ടി, കെ.കെ.മനാഫ്, എസ്.ജെ.സജീവന്, കെ.പി.അബ്ദുള്‍മജീദ്, യു.കെ.അമ്മദ്, ടി.വി.ഗംഗാധരന്, ടി.കെ.കുട്ട്യാലി, എന്‍.സി കുമാരന്, സി.കെ.രാമചന്ദ്രന്, എ.ടി.ഗീത, ഷെമീന, ലീബ സുനില്‍, ജുഗുനു തെക്കയില്‍, ടി.സുരേഷ് ബാബു, കെ.കെ.നഫീസ, എം.പി.കരീം എന്നിവര്‍ പ്രസംഗിച്ചു