അഴിയൂർ: യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ യു ഡി എഫ് മാവേലി സ്റ്റോറുകളുടെ മുൻപിൽ നടത്തുന്ന ധർണ്ണയുടെ ഭാഗമായി അഴിയൂർ മാവേലി സ്റ്റോറിനു മുന്നിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കത്തതിലും വില വർധനവിലും പ്രതിഷേധിച്ച് ധർണ സംഘടിപ്പിച്ചു. മുസ്ലീലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ധർണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, മുസ്ലീംലീഗ്
പഞ്ചായത്ത് പ്രസിഡണ്ട് യു.എ.റഹീം, പി.ബാബുരാജ്, വി.കെ. അനിൽകുമാർ , കാസിം നെല്ലോളി, പി.കെ. കാസിം, പ്രദീപ് ചോമ്പാൽ, കെ.പി വിജയൻ ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രൻ ,ജനപ്രതിനികളായ ശ്യാമള പി.പി, കവിത അനിൽകുമാർ , ഫിറോസ് കാളാണ്ടി എന്നിവർ സംസാരിച്ചു. ടി.സി.രാമചന്ദ്രൻ സ്വാഗതവും, എം.ഇസ്മായിൽ നന്ദിയും പറഞ്ഞു. സഫീർ കല്ലാമല, എം.പി. സിറാജ്,ഇബ്രാഹിംചോമ്പാല , ജിത്തുകാരായി, ബവിത്ത് അഴിയൂർ, പി.സുലൈമാൻ ,മഹമ്മൂദ് ഫനാർ, ഏ.കെ. ഇക്ക് ബാൽ, ഷെറിൻ കുമാർ കെ, സോമൻ, നസീർ വീരോളി എന്നിവർ നേതൃത്വം നൽകി.