വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തതെന്ന് എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി പ്രസ്താവനയിലൂടെ ചോദിച്ചു. പണിയെടുക്കുന്നവരെയും പൊതു പ്രവര്‍ത്തനത്തിലിടപ്പെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യുഡിഎഫും സ്ഥാനാര്‍ഥിയും വെച്ചു പുലര്‍ത്തുന്നതെന്നാണ് ഈ മൗനം കാണിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തി.
ഏപ്രില്‍ നാലിന് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക നല്‍കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളും പാട്ടും ഉണ്ടായത്. തൊഴിലെടുക്കുന്നവരോട് അവജ്ഞയും പുച്ഛവും പുലര്‍ത്തുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധ ബോധത്തില്‍ നിന്നുള്ള അശ്ലീല മുദ്രാവാക്യവും പാട്ടുമാണ് യുഡിഎഫ് റാലിയില്‍ മുഴങ്ങി കേട്ടത്.
യുഡിഎഫ് നേതൃത്വം എഴുതി തയ്യാറാക്കി വനിതകളെ കൊണ്ട് വിളിപ്പിച്ച ഈ ആക്ഷേപ മുദ്രാവാക്യംവിളിയുടെ പൂര്‍ണമായ ഉത്തരവാദിത്വം
യുഡിഎഫ് നേതൃത്വത്തിനാണ്. അത് വിളിച്ചു കൊടുത്ത വനിതാ പ്രവര്‍ത്തകയുടെ ചുമലിട്ട് ജനകീയ പ്രതിഷേധത്തില്‍ നിന്ന് ഒഴിഞ്ഞ് പോകാമെന്ന് സ്ഥാനാര്‍ഥിയും യുഡിഎഫ് നേതാക്കളും കരുതേണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു. പണിയെടുക്കുന്നവരെയും സ്ത്രീകളെയും അധമരായി കാണുന്ന യുഡിഎഫ് സംസ്കാരത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും ജാതി മത കക്ഷിഭേദമന്യേ രംഗത്തു വരണമെന്നും സ്ത്രീവിരുദ്ധവരേണ്യ സംസ്കാരത്തിന് ശക്തമായ മറുപടി നല്‍കണമെന്നും പ്രസ്താവനയില്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചു.