കക്കട്ടില്‍: പൗരത്വ നിയമം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കക്കട്ടില്‍ യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ പ്രമോദ് കക്കട്ടില്‍ സി.വി അഷറഫ്, എലിയാറ ആനന്ദന്, ജമാല്‍ മൊകേരി, സി.കെ. അബു, കെ.കെ. രാജന്, പി.പി.അശോകന്, ഒ വനജ, എ.വിനാസറുദ്ദിന് ,ടി വി രാഹുല്‍, എം.കെ.ജലില്‍, ഒ.പി അഷറഫ്, സി.ഗംഗാധരന് , കുനിയില്‍ അനന്തന് , സീബലാലു, സി. കുഞ്ഞബ്ദുള്ള ഹാജി, കെ.കെ. രവീന്ദ്രന്, മുരളികുളങ്ങരത്ത് മുതലായവര്‍ നേതൃത്വം നല്കി.
പൗരത്വ നിയമം നടപ്പാക്കാനുള്ള തിരുമാനത്തിനെതിരെ കക്കട്ടില്‍ സിപിഎം നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. സിപിഎം നേതാക്കളായ കെ.കെ.ദിനേശന്, കെ.ടി.രാജന്, വി.വിജിലേഷ്, ഒ.ബാലന്, മുഹമ്മദ് കക്കട്ടില്‍, കെ.എം.വാസു, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.