അരൂര്‍: കടത്തനാട്ടെ പുരാതനമായ ചന്തു വെച്ചകണ്ടി പാലക്കൂര് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാല് തിറ ഉത്സവത്തിന് തുടക്കമായി. ഇന്ന് സ്ഥാനികര്‍ നെല്ല് തരക്കല്‍ ചടങ്ങ് നടത്തി. ഈ അരിയാണ് നിവേദ്യത്തിന് ഉപയോഗിക്കുക. സന്ധ്യക്ക് കാഞ്ഞിരാട്ട് ഇല്ലത്ത് നിന്ന് ഉണ്ണിമാധവന് നമ്പൂതിരിയില്‍ നിന്ന് തീര്‍ഥവും വിളക്കും തണ്ടാന്റെ ചുമതല വഹിക്കുന്ന വാഴയില്‍ ബാബു ഏറ്റുവാങ്ങും. ഇത് ചന്തു വെച്ചുകണ്ടി ക്ഷേത്രത്തിലെത്തിച്ച് ദീപം തെളിയിക്കും. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കോട്ടയില്‍ ക്ഷേത്രത്തില്‍ അരിനിവേദ്യം സമര്‍പിക്കും. ഉച്ചക്ക് ചന്തു വെച്ചകണ്ടിയില് അന്നദാനമുണ്ട്. രാത്രി 8 ന് നട്ടത്തിറയും 9 ന് കലശവും. ബുധനാഴ്ച 7 ന് സന്യാവേല, 8 ന് വെള്ളാട്ട്, തുടര്‍ന്ന് അന്നദാനവും തിറയും. വ്യാഴാഴ്ച രാവിലെ 7ന് ആരംഭിക്കുന്ന കിണറ്റിന്‍കര തിറയോടെ സമാപിക്കും.