അരൂര്‍: ചന്തുവെച്ചുണ്ടി പാലക്കൂല്‍ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാല് തിറ സമാപിച്ചു. നാല് ദിവസമായി വിവിധ ചടങ്ങുകളാണ് ക്ഷേത്രത്തില്‍ നടന്നത്. കലാപരിപാടികളൊന്നും തിറയുമായി ബന്ധപ്പെട്ട് ഉണ്ടാകാറില്ല. പണപ്പിരിവ് നടത്താതെ തിറ ഉത്സവം നടത്തുന്ന ക്ഷേത്രമാണിത്. കിണറ്റിന്‍കര തിറയോടെയായിരുന്നു സമാപനം.