വടകര: ഖസാക്കിന്റെ ഇതിഹാസം നാടകമാക്കി ആസ്വാദകപ്രശംസ നേടിയ ദീപൻ ശിവരാമന്റെ പുതിയ നാടകം ‘ഉബു റോയി’ ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗരത്തിൽ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തു നടന്ന ആദ്യാവതരണത്തിൽ ആസ്വാദകപ്രീതി നേടിയ നാടകത്തിന്റെ രണ്ടാമത്തെ അരങ്ങാണിതെന്ന് ദീപൻ ശിവരാമനും സംഘാടകരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് നിർമ്മിച്ച് ഓക്സിജൻ തീയറ്റർ കമ്പനി അവതരിപ്പിക്കുന്ന നാടകം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-e.jpeg?resize=500%2C500&ssl=1)
ബെർതോൾഡ് ബ്രെഹ്റ്റിനുള്ള ദീപൻ ശിവരാമന്റെ സമർപ്പണമാണ്.
ജെയിംസ് ഏലിയ, കെ. ഗോപാലൻ, കല്ലു കല്യാണി, സി ആർ രാജൻ, ജോസ് പി റാഫേൽ തുടങ്ങിയ പ്രമുഖർ അഭിനയിക്കുന്ന നാടകത്തിൽ 18 കഥാപാത്രങ്ങൾ ഉണ്ട്. സംഗീതം, ശബ്ദം, വെളിച്ചം എന്നിവയുടെയെല്ലാം സാധ്യതകൾ ഫലപ്രദമായി ഉപയോഗിച്ച നാടകം രണ്ടുഭാഗത്തും ഒരുക്കുന്ന ഗ്യാലറിയിൽ ഇരുന്നു കാണുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. ഓരോ അവതരണത്തിലും 600-ഓളം പേർക്കേ ഇരിപ്പിടം ഉണ്ടാകൂ. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി രചിച്ച വിഖ്യാതനാടകത്തിന്റെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/harithamritham.jpeg?resize=571%2C600&ssl=1)
കാലികപ്രസക്തമായ പുനരാഖ്യാനമാണ് അരങ്ങിൽ എത്തുന്നത്. ഉബു റോയി 1896-ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു. ജാരി 23-ാം വയസിൽ രചിച്ച നാടകത്തെ ആധുനികതയുടെ നാന്ദിയായും ഡാഡിസം, സർറിയലിസം, തിയേറ്റർ ഓഫ് അബ്സർഡ് എന്നിവയുടെ മുന്നോടിയായും ഒക്കെ പില്ക്കാലത്ത് പണ്ഡിതർ വിലയിരുത്തി.
വാർത്താ സമ്മേളനത്തിൽ ദീപൻ ശിവരാമനു പുറമെ സ്വാഗത സംഘം ചെയർമാൻ പി കെ കൃഷ്ണദാസ്, കൺവീനർ
സന്ദേശ് ഇ.പ, ശ്രീപ്രസാദ് എന്നിവര്‍ പങ്കെടുത്തു.