കൊയിലാണ്ടി: പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പെടുത്തിയ പുള്ളാട്ടില് അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ പുരസ്കാരത്തിന് കലാ സാംസ്കാരിക സംഘടനാ പ്രഭാഷണ രംഗത്ത് മികവ് തെളിയിച്ച യു.കെ.രാഘവനെ തെരഞ്ഞെടുത്തു. 19 ന് ഞായറാഴ്ച നടക്കുന്ന പാട്ടരങ്ങിന്റെ ആറാം വാര്‍ഷികചടങ്ങില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും. രാവിലെ 10 മണി മുതല്‍ കരോക്കെ ഗാനാലാപന മത്സരം നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് കേരള ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയര്മാന് ഡോ. കോയ കാപ്പാട് നിര്‍വഹിക്കും. തുടര്‍ന്ന് നാടകം, പാട്ടരങ്ങ് ഫോക്ക് മ്യൂസിക്കിന്റെ നാടന്‍ പാട്ട് എന്നിവ അരങ്ങേറും.