വള്ള്യാട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കിയ ഏരത്ത് മുക്ക് താഴെത്തിടത്തിൽ, കപ്പളളി മുക്ക് കുറ്റിപ്പുറത്ത് കണ്ടി എന്നീ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ
നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി അബ്ദുറഹ്മാൻ, എം സി അഷ്റഫ്, ടി എച്ച് ശ്രീധരൻ, കെ കെ വിജയൻ വള്ളിൽ, ശ്രീജിത്ത് യു ടി കെ , മൊയ്തു ഹാജി പി പി, കവിത, ജിജിത്ത് ടി എച്ച് എന്നിവർ സംസാരിച്ചു.