കൊയിലാണ്ടി: സ്വര്‍ണ മാല പിടിച്ചുപറിച്ച രണ്ടംഗ സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മയ്യില്‍ പുത്തന്‍പുരയില്‍ സനിത്ത് (26), നാറാത്ത് പുലിയൂറുബില് അതുല്‍ ബാബു (24) എന്നിവരെയാണ് എറണാകുളത്ത് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കൊയിലാണ്ടി കൊല്ലത്ത് കീഴരിയൂരിലെ അഞ്ജന സുബിന് എന്ന സ്ത്രീയുടെ രണ്ടു പവന് സ്വര്‍ണമാലയാണ് ഇവര്‍ പിടിച്ചുപറിച്ചു കൊണ്ടുപോയത്. കണ്ണൂരില്‍ നിന്നു മോഷ്ടിച്ച ബൈക്കുമായി വന്ന പ്രതികള്‍ കുടുംബത്തോടൊപ്പം കൊല്ലം പിഷാരികാവ് അമ്പലത്തില്‍ തൊഴാന്‍ പോവുന്ന അഞ്ജനയുടെ സ്വര്‍ണമാല
പിടിച്ചുപറിച്ചെടുക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലിയിലാക്കിയത്. കൊയിലാണ്ടി സിഐ മെല്വിന് ജോസിന്റെ നേതൃത്വത്തില്‍ എസ്ഐ ജിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.സുരേഷ്, ബിജു വാണിയംകുളം,
സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്.കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി, സതീഷ് ഡ്രൈവര്‍ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
-സുധീര്‍ കൊരയങ്ങാട്