വടകര: ഇലക്ഷന് ഫ്ളയിങ് സ്ക്വാഡ് നടത്തിയ വാഹനപരിശോധനക്കിടെ കഞ്ചാവുമായി രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. നടക്കുതാഴ കുറുങ്ങോട്ട് മുഹമ്മദ് നിഷാന്‍ (21), വടകര കസ്റ്റംസ് റോഡ് സഫ വീട്ടില്‍ ഖലീല്‍ ഇബ്രാഹിം (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിന് സമീപം വലകെട്ടില്‍ മുക്കില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി വാഹനത്തില്‍ കയറ്റി എക്സ്സൈസ് അധികൃതരെ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സ്കൂട്ടര്‍ യാത്രക്കാരായ ഇവരില്‍ നിന്നു കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ അഞ്ച് ഗ്രാം വീതം വരുന്ന പാക്കറ്റുകളിലാക്കിയാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ഇരുവരും ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഫ്ളയിങ്ങ് സ്ക്വാഡിലെ സീനിയര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും വിജിലന്‍സ് സീനിയര്‍ സൂപ്രണ്ടുമായ എന്‍.മനോജ് കുമാര്‍, സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ഷിജിത്ത്, സിപിഒ കെ.സന്ധ്യ, ഡ്രൈവര്‍ പ്രശാന്ത്, വീഡിയോഗ്രാഫര്‍ ഫര്ഹാന് എന്നിവര്‍ സ്ക്വാഡില്‍ ഉണ്ടയിരുന്നു. പ്രതികളേയും തൊണ്ടി മുതലും കെഎല്‍ 58 എഇ 6379 സ്കൂട്ടറും എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.മുരളി കസ്റ്റഡിയിലെടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.