മാഹി: ഓട്ടോറിക്ഷയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര് അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ.പ്രദീപന് (60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദന്‍ (55) എന്നിവരെയാണ് ന്യു മാഹി എസ്ഐ അനീഷ് അറസ്റ്റ് ചെയ്തത്.
യുവതി മരുന്ന് വാങ്ങാനായി ടൗണിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ പാറാലില്‍ വെച്ചാണ് സംഭവം. ഡ്രൈവറോടൊപ്പമുണ്ടായ വിനോദന്‍ യാത്രക്കാരിയുടെ ദേഹത്ത് കയറിപ്പിടിക്കുകയായിരുന്നു. നിലവിളിച്ചപ്പോള്‍ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോക്ക് പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ സംഭവമറിഞ്ഞ് ഓട്ടോ തടഞ്ഞ് നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരേയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.