കൊച്ചി: ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിന് ടിടിഇക്ക് മര്‍ദനം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇക്കാണ് യാത്രക്കാരനില്‍ നിന്നു മര്‍ദനമേറ്റത്. ട്രെയിന്‍ ഇന്നലെ രാത്രി തിരൂരിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് രാജസ്ഥാന് സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണക്ക് മര്‍ദനമേറ്റത്. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റാന്‍ലി ബോസ് എന്നയാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.