വടകര: തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ചു ജനാധിപത്യത്തെ അട്ടിമറിക്കാന്‍ മോദിയും കൂട്ടരും ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടിരുക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഐ.മൂസ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പുനത്തില്‍ നാരായണന് അടിയോടിയുടെ 23-ാം ചരമദിനത്തില്‍ വടകരയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ രംഗത്തെ ഏറ്റവും മികച്ച സഹകാരിക്ക് സംസ്ഥാന തലത്തില്‍ പുനത്തില്‍ നാരായണന് അടിയോടിയുടെ സ്മരണക്കായി 10001 രൂപ കേഷ് അവാര്‍ഡ് നല്കാന് അനുസ്മരണ സമിതി തീരുമാനിച്ചു.
കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. ശശിധരന് കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, പി.അശോകന്, അജിത് പ്രസാദ് കുയ്യാലില്‍, കുയിമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി, സിഷിത കോവിലകം, രജീഷ് പുതുക്കുടി, ഹരിദാസ്.വി.പി എന്നിവര്‍ പ്രസംഗിച്ചു.