വടകര: പബ്ലിക് ലൈബ്രറി ഏരിയ റസിഡന്‍സ് അസോസിയേഷന് ഡോക്ടര്‍സ് ഡേ ആചരിച്ചു ഇതിന്റെ ഭാഗമായി, അസോസിയേഷന് അംഗമായ പ്രഗത്ഭ ഡോക്ടര്‍ പ്രേംരാജിനെ ആദരിച്ചു. അസോസിയേഷന് പ്രസിഡന്റ് ബിജുല്‍ ആയാടത്തില്‍ പൊന്നാട ചാര്‍ത്തി. സെക്രട്ടറി അജിത് പാലയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ്മാരായ ടി.പി.രാധാകൃഷ്ണന്, ചൈത്രം ചന്ദ്രന്, അഡ്വ: ജ്യോതികുമാര്‍, കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു.