നാദാപുരം: കാല് നൂറ്റാണ്ടായി നാദാപുരം മേഖലയില്‍ ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനം ചെയ്യുന്ന ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം. ഡോക്ടേഴ്സ് ഡേയുടെ ഭാഗമായാണ് നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെത്തി അദ്ദേഹത്തെ ആദരിച്ചത്. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം.ഹംസ പൊന്നാടയണിയിച്ചു.
നാദാപുരത്തുകാരുടെ ജന പ്രിയ ഡോക്ടറായ ഇദ്ദേഹം രോഗം കണ്ടെത്തുന്നതിലും ചികില്സിക്കുന്നതിലും പ്രത്യേക അവഗാഹമുള്ള വ്യക്തിയാണ്. മാറാ രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റുന്നതിലൂടെയാണ് പത്മരാജ് രാജാറാം നാദാപുരത്തുകാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറിയത്. ഭീമമായ തുക വാങ്ങി സ്വകാര്യ ആശുപത്രികള്‍ ലാഭം കൊയ്യുമ്പോഴും ചുരുങ്ങിയ ഫീസിലാണ് പത്മരാജ് ഇപ്പോഴും രോഗികളെ ചികിത്സിക്കുന്നത്. മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരത്തില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.ഹാരിസ്, ഒ.മുനീര്‍, മുഹമ്മദ് പേരോട്, ഡോ. മന്‍സൂര്‍, റഫീഖ് കക്കംവെള്ളി, എ.കെ. ശാക്കിര്‍, കെ.വി.റഷീദ്, പിആര്‍ഒ റമീസ് എന്നിവര്‍ പങ്കെടുത്തു.