കൊയിലാണ്ടി: പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരന് ആദരം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ബസിലെ ക്ലീനര്‍ ബാലുശ്ശേരി സ്വദേശി ഷിമിത്തിനെയാണ് ആദരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്കാണ് സ്കൂട്ടറില്‍ എത്തിയ യുവതി കണയങ്കോട് പാലത്തില്‍ നിന്ന് പൂഴയിലേക്ക് ചാടിയത്. ഇത് കണ്ട ഉടനെ ബസ് ബെല്ലടിച്ച് നിര്‍ത്തി ഷിമിത്ത് പുഴയിലേക്ക് ചാടുകയായിരുന്നു. ഷിമിത്തും നാട്ടുകാരായ മത്സ്യതൊഴിലാളികളും ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി.
ബസ് സ്റ്റാന്റില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മെല്വിന് ജോസ് മൊമെന്റോ നല്കി. അഗ്നി രക്ഷാ സ്റ്റേഷന് ഓഫീസര്‍ പി.കെ.പ്രമോദ്, കേഷ് അവാര്‍ഡ് നല്കി. അരമന രഘുനാഥ് (ബസ് ഓണേര്‍സ് അസോസിയേഷന്) അധ്യക്ഷത വഹിച്ചു. ടി.കെ.ദാസന്, പി.സുനില്‍കുമാര്‍, തൊഴിലാളി കോ ഓര്‍ഡിനേഷനു വേണ്ടി രജീഷ്, രഞ്ജിത്ത്, എ.വി.സത്യന് എന്നിവര്‍ സംസാരിച്ചു.