വടകര: സിപിഐ വില്യാപ്പള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയും വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പി.കെ.അശോകന് നാടിന്റെ അന്ത്യോപചാരം. പ്രമുഖര്‍ ഉള്‍പെടെ ഒട്ടേറെ പേര് ആദരാഞ്ജലി അര്‍പ്പിച്ചു. ഇ.കെ.വിജയന്
എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ടി.കെ.രാജന്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ. പി.പവിത്രന്, വടകര മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, പി.കെ.കൃഷ്ണദാസ്, കെ.എം.ബാബു എന്നിവര്‍ ആദരാഞ്ജലി അര്പിച്ചു.
വില്യാപ്പള്ളിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പി.കെ.അശോകന്റെ നിര്യാണത്തില്‍ അനുശോചിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷത വഹിച്ചു. കെ.എം.സുനീഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രന്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ എം വിമല, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി മുരളി, എന്‍ ബി പ്രകാശന്, എന്‍ പി വിദ്യാധരന്, പി പ്രശാന്ത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ കെ മോഹനന്, മുണ്ടോളി രവി, മോഹന്‍ദാസ്, വട്ടക്കണ്ടി കുഞ്ഞമ്മദ്, കുനിയില്‍ മധു, റീന സുരേഷ്, ടി പി റഷീദ്, ഒ എം അശോകന്, സി രാജീവന്, വി ബാലന്, വി ബാലന് കല്ലേരി, കേളോത്ത് സുനില്‍ എന്നിവര്‍ സംസാരിച്ചു.