വളയം: കശ്മീരില്‍ മഞ്ഞുമലദുരന്തത്തില് വീരമൃത്യു വരിച്ച ജവാന് ജെ.പി.ഷൈജുവിന്റെ ഓര്‍മപുതുക്കി നാട്. ഷൈജുവിന്റെ 12-ാമത് സ്മൃതി ദിനത്തില്‍ വളയത്തെ പ്രണവം ക്ലബ്ബ് അച്ചംവീടിന്റെ നേതൃത്വത്തിലാണ് ഓര്മ പുതുക്കല്‍ ചടങ്ങ് നടന്നത്.
പൂര്വ്വസൈനികന് കെ.പിഅഭിലാഷിന്റേയും ക്ലബ്ബ് ഭാരവാഹികളായ സച്ചിന്, വി വിജേഷ്, എം.എന്‍.സുനീഷ്, എ.വി ലിനീഷ് എന്നിവരുടെയും നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.