ആയഞ്ചേരി: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും സ്ഥല ഉടമകളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-g.jpeg?resize=600%2C600&ssl=1)
ഇതിൻമേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു