കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് സമര്പിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റുകള്‍ തയാറാക്കുന്നതിന് ഏകദിന പരിശീലനം നടത്തുന്നു. ജൂണ്‍ 25 ന് രാവിലെ 10.30 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന ക്ലാസില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങള്ക്കുള്ള സ്ഥാനാര്‍ഥികളോ എക്സ്പെന്റിച്ചര്‍ ഏജന്റുമാരോ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവുകളുടെ അന്തിമ അനുരഞ്ജനം ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്ന് ദൈനംദിന അക്കൗണ്ട് രജിസ്റ്റര്‍, അപ്ഡേറ്റ് ചെയ്ത ബാങ്ക് പാസ്ബുക്ക്, വൗച്ചറുകള്‍ എന്നിവ സഹിതം ഹാജരാകണം.
ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ അന്തിമ കണക്കും സ്റ്റേറ്റ്മെന്റും ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിക്കും.