ചെറുവണ്ണൂർ: സിപിഐഎം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ദുരന്തനിവാരണ സേനയുടെ ഏകദിന പരിശീലന ക്യാമ്പ് മുയിപ്പോത്ത് വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം സിപിഐഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് നിർവഹിച്ചു.കഴിഞ്ഞ മൂന്ന് വർഷമായി ചെറുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും മറ്റും ഉണ്ടാവുന്ന അപകടങ്ങളിൽ നിരവധി രക്ഷാപ്രവർത്തനങ്ങൾ
ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച 30 അംഗങ്ങളാണ് സേനയിലുള്ളത്. മഴക്കാല മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മറ്റും നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളുടെ പരിശീലനവും പ്രദർശനവും ചാനിയം കടവ് പുഴയിൽ വെച്ച് നടത്തി. സിപിഐഎം ചെറുവണ്ണൂർ ലോക്കൽ സെക്രട്ടറി ടി മനോജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.കെ ദാസൻ, എൻ.പി രതീഷ് ടീം ലീഡർ കെ.എം ദിജേഷ് എന്നിവർ സംസാരിച്ചു.