തിരുവനന്തപുരം: നേത്രാവതി-മംഗളൂരു ജംഗ്ഷന് സെക്ഷനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലതിന്റെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) 7, 10, 21, 24, 28 ജൂണ്‍ 4, 7 തിയതികളില്‍ ഉള്ളാളില്‍നിന്നാകും പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍ -കോഴിക്കോട് എക്സ്പ്രസ് (16610) 8, 11, 22, 25, 29 ജൂണ്‍ 5, 8, തിയതികളില്‍ ഉള്ളാളില്‍നിന്നാകും പുറപ്പെടുക.
മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649) വെളളി, ഞായര്‍ ദിവസങ്ങളില്‍ അരമണിക്കൂര്‍ വൈകി രാവിലെ 5.35 നും 7, 11, 22, 25, 29 ജൂണ്‍ 5, 8 തിയതികളില്‍ ഒന്നരമണിക്കൂര്‍ വൈകി രാവിലെ 6.35 നുമാകും പുറപ്പെടുക.
മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്സ്പ്രസ് (16610) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അരമണിക്കൂര്‍ വൈകി രാവിലെ 5.55 ന് പുറപ്പെടും.