വടകര: ജില്ലയിലും അയല്‍ ജില്ലകളിലും ജോലി ചെയ്യുന്ന ട്രെയിന്‍ യാത്രക്കാരായ അധ്യാപകരുടെ കൂട്ടായ്മയായ ‘വടകര യാത്രാക്കൂട്ടം’ വേറിട്ടൊരു ചടങ്ങിനായി ഒത്തുകൂടി. ഈ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കായി യാത്രയയപ്പ് സംഗമം ഒരുക്കിയാണ് കൂട്ടായ്മ ശ്രദ്ധേയമായത്. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ സ്ഥിരം യാത്രക്കാരായ നൂറിലേറെ അധ്യാപകര്‍ പങ്കെടുത്തു. യാത്രാനുഭവങ്ങളും സൗഹൃദത്തണലിന്റെ കരുത്തും ഇവര്‍ പങ്കുവെച്ചു.
യാത്രയയപ്പ് സമ്മേളനം എഴുത്തുകാരന് രാധാകൃഷ്ണന് എടച്ചേരി ഉദ്ഘാടനം ചെയ്തു. ബഷീര്‍ കടമേരി ആധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കു ഉപഹാരം വിതരണം ചെയ്തു. ഷീജ പറമ്പത്ത്, രമേശന് വില്യാപ്പള്ളി, രാജീവന്. പി, വിനോദന്‍. കെ, രാജീവന്. പി. പി. കുഞ്ഞമ്മത്. കെ. സി, സജീവന് ചെമ്മരത്തൂര്‍, നാസര്‍. വി. കെ, ദേവദാസന്.എ.കെ, രമേശന്, കെ.ഗീത, കെ.പ്രശാന്ത്, കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഷാജി മാധവന് സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു. സ്വരമാധുരി വടകര അവതരിപ്പിച്ച സംഗീത വിരുന്ന് സംഗമത്തെ സംഗീതസാന്ദ്രമാക്കി.