വടകര: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കല്ലാച്ചി-വാണിയൂര്‍ റോഡും കല്ലാച്ചി-വില്ല്യാപ്പള്ളി റോഡും ചേരുന്ന ഭാഗത്തെ കലുങ്ക് തകരാറിലായതിനാല്‍ ഈ റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പിഡബ്ള്യുഡി വടകര നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുമ്മങ്കോട് പോകേണ്ട വാഹനങ്ങള്‍ ചേലക്കാട്-വില്ല്യാപ്പള്ളി റോഡ് വഴിയോ കല്ലാച്ചി-വില്യാപ്പള്ളി ടിപ്പു സുല്‍ത്താന്‍ റോഡ് വഴിയോ പോകേണ്ടതാണെന്നും അറിയിപ്പില്‍ പറഞ്ഞു.