ഓര്‍ക്കാട്ടേരി: മണ്ടോടി കണ്ണന് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു സിപിഎം വെള്ളികുളങ്ങരയില്‍ നിന്ന് ഓര്‍ക്കാട്ടേരിയിലേക്ക് നടത്തുന്ന പ്രകടനം കണക്കിലെടുത്ത് ഇന്ന് (തിങ്കള്‍) വൈകുന്നേരം 5.30 മുതല്‍ ഗതാഗത നിയന്ത്രണം. നാദാപുരം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ പുറമേരി-കുനിങ്ങാട്-അടക്കാതെരു വഴി പോകണമെന്ന് പോലീസ് അറിയിച്ചു.
വടകരയില്‍ നിന്ന് നാദാപുരത്തേക്കുള്ള വാഹനങ്ങളും അടക്കാത്തെരു- കുനിങ്ങാട്- പുറമേരി വഴി പോകേണ്ടതാണ്.