കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരക്ക് കണക്കിലെടുത്ത് ദേശീയപാതയില്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കൊയിലാണ്ടി സിഐ മെല്വിന് ജോസ് അറിയിച്ചു. ഏപ്രില്‍ 4 ന് 11 മണി മുതല്‍ രാത്രി 8 മണി വരെയും 5ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 8 മണി വരെയുമാണ് നിയന്ത്രണം.
വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങള്‍ പയ്യോളി, പേരാമ്പ്ര, ഉള്ള്യേരി, പാവങ്ങാട് വഴി കോഴിക്കോടേക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയില്‍ നിന്നു കൊയിലാണ്ടിയിലേക്ക് വരുന്ന ബസുകള്‍ 17-ാം മൈല്‍സില്‍ നിര്‍ത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കര്‍ വാഹനങ്ങള്‍ ബൈപ്പാസ് നിര്‍മ്മാണ സ്ഥലങ്ങളില്‍ നിര്‍ത്തിയിടണം. കൊയിലാണ്ടിയില്‍ നിന്നു വടകര ഭാഗത്തേക്ക് പോകുന്ന ലോക്കല്‍ ബസുകള്‍ കൊല്ലം പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തി ആളെ ഇറക്കി തിരിച്ചു പോകണം.
ഉല്‍സവത്തിന്റെ ഭാഗമായി വന്‍ പോലീസ് സന്നാഹം ഒരുക്കി കഴിഞ്ഞു. വില കൂടിയ ആഭരണങ്ങള്‍ അടക്കമുള്ളവ ധരിച്ചു വരുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ക്ഷേത്രപരിസരം സിസിടിവി നിരീക്ഷണത്തിലാണ്. വനിതാ പോലീസ്, മഫ്ടി പോലീസ് അടക്കം വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മെല്വിന് ജോസ് പറഞ്ഞു.
–സുധീര്‍ കൊരയങ്ങാട്