മടപ്പള്ളി: മടപ്പള്ളി ഹൈവേയിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദീർഘകാലമായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനങ്ങളും നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സ്പർശം അയൽപക്ക വേദി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 3 മണി മുതൽ മടപ്പള്ളി ഹൈവേ സമീപം പ്രത്യേകം തയ്യാറാക്കിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
സമരപന്തലിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസനത്തിന്റെ പേരും പറഞ്ഞ് അനിവാര്യമായ അടിപ്പാത അനുവദിക്കാതെയും പ്രദേശവാസികളുടെ താല്പര്യം സംരക്ഷിക്കാതെയും സുരക്ഷ ഉറപ്പുവരുത്താതെയും പ്രവൃത്തിയുമായി മുന്നോട്ടു പോകുന്ന
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ctech-institute.jpeg?resize=406%2C600&ssl=1)
അധികൃതരുടെ ദാർഷ്ട്യത്തെ എന്ത് വില കൊടുത്തും തടയുമെന്ന് സമരസമിതി ചെയർമാൻ സുരേഷ് പറഞ്ഞു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധ പരിപാടിക്ക് അയൽപ്പക്ക വേദി ഭാരവാഹികളായ കെ ഹാരിസ്, കെ എം ഹരീന്ദ്രൻ, വേണു ചെറിയത്ത് എന്നിവർ നേതൃത്വം നൽകി.