വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്ക് 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന് വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ ഉത്തരവിട്ടു. ചോമ്പാല മൈതാന്വ്യൂവില് ഉജ്വല്കൃഷ്ണ്ാണ്(18) 8,93,800 രൂപയും ഹരജി തിയ്യതി മുതല്‍ ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും നല്കാന് ജഡ്ജി കെ.രാമകൃഷ്ണന് ഉത്തരവിട്ടത്. റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2020 ഫെബ്രുവരി 20 നായിരുന്നു കേസിനാസ്പദ സംഭവം. ചോമ്പാല നിന്നു കാറില്‍ വടകരക്ക് വരുമ്പോള്‍ നാദാപുരം റോഡില്‍ ലോറി ഇടിക്കുകയായിരുന്നു. ഉജ്വല്‍ കൃഷ്ണക്കു വേണ്ടി അഭിഭാഷകരായ പി.പി.സുനില്‍കുമാര്‍, ഹരിത സത്യന് എന്നിവര്‍ ഹാജരായി.