കല്ലാച്ചി: നാദാപുരം സർവീസ് സഹകരണ ബേങ്കിൽ നിന്ന് 37 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി എം മോഹൻദാസിന് കല്ലാച്ചിയിൽ യാത്രയയപ്പ് നൽകി. കല്ലാച്ചി പീവീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം എൽ എ കെ.പി കുഞ്ഞമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു. കൂടത്താം കണ്ടി സുരേഷ് സെക്രട്ടറിക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി പൊന്നാട അണിയിച്ചു. പി.രാജൻ അധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
പി.മോഹനൻ, എം.പി റീത്ത എന്നിവർ ഉപഹാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ അനുമോദിച്ചു. സഹകരണ സെമിനാറിൽ കെ.എം മനോജൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.വി.പി കുഞ്ഞികൃഷ്ണൻ ,
ബംഗ്ലത്ത് മുഹമ്മദ്, അഡ്വ: എ.സജ്ജീവ്, പി.പി ചാത്തു, രജീന്ദ്രൻ കപ്പള്ളി, നിഷ മനോജ്, കെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ടി.കെ ചന്ദ്രൻ ,പ്രേംരാജ് കായക്കൊടി, സി.എച്ച് മോഹനൻ, എരോത്ത് ഫൈസൽ, സുഗതൻ മാസ്റ്റർ ,കരിമ്പിൽ വസന്ത, കെ.എം രഘുനാഥ്, കെ.ശ്യാമള , എം.കെ ശിവദാസൻ, എം.സി ദിനേശൻ, പി.കെ ശിവദാസൻ, ടി.വി ശങ്കരൻ, എന്നിവർ സംസാരിച്ചു. മറുമൊഴി എ മോഹൻദാസ്.കെ.പി കുമാരൻ സ്വാഗതവും പി.കെ മഹിജ നന്ദിയും പറഞ്ഞു.
ഇസ്മയിൽ പട്ടുറുമാലും സംഘവും അവതരിപ്പിച്ച ഗാനമേളയും, ബേങ്ക് ജീവനക്കാരുടെ കലാപരിപാടിയും അരങ്ങേറി.