തൃശൂര്‍: പാര്‍ട്ടി എന്ത് പറഞ്ഞാലും താന്‍ അംഗീകരിക്കുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന്. ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലുമായി പ്രചാരണവുമായി പ്രതാപന് മുന്നോട്ട് പോകവെയാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ.മുരളീധരനെ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനമാണ് തന്റേതെന്നും വ്യക്തിപരമായ തീരുമാനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു
തന്റെ ജീവാത്മാവും പരമാത്മാവും കോണ്‍ഗ്രസാണ്. സന്ദര്‍ഭത്തിന് അനുസരിച്ച് എടുക്കുന്ന ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തില്‍ പ്രധാനം. തൃശൂരില്‍ ഓപ്പറേഷന് താമര വന്നാലും അതിജീവിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ട്. തൃശൂര്‍ എല്‍ഡിഎഫിനോ ബിജെപിക്കോ വിട്ടുകൊടുക്കില്ല. കെ.മുരളീധരന് കേരളത്തിലെ മികച്ച കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളെന്നും പ്രതാപന് പറഞ്ഞു
കെ.മുരളീധരന്റെ നിലപാടിന് പൊതുസമൂഹത്തില്‍ എപ്പോഴും സ്വീകാര്യതയുണ്ട്. അണികളുടെ ആത്മവീര്യം സംരക്ഷിക്കുന്ന, സമൂഹത്തില്‍ സ്വീകാര്യതയുള്ള നേതാവാണ് അദ്ദേഹം. കെ.കരുണാകരന്റെ മകനെന്ന നിലയിലുള്ള എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. എന്നാല്‍ കരുണാകരന്റെ തണലില്‍ മാത്രം വന്ന ആളല്ല മുരളീധരന്. സ്വന്തമായ ലീഡര്‍ഷിപ്പ് കപ്പാസിറ്റി ബില്‍ഡ് ചെയ്തെടുത്ത നേതാവാണ് അദ്ദേഹമെന്നും പ്രതാപന് പറഞ്ഞു.