വില്യാപ്പള്ളി: സന്താനഗോപാല പ്രതിഷ്ഠയുള്ള മലബാറിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നായ വില്യാപ്പള്ളി തിരുമന മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം 9 മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒമ്പതിനു വൈകീട്ട് 4ന് കലവറ നിറക്കലും 7.30ന് കൊടിയേറ്റവും. 10ന് പതിവ് പൂജകള്‍ക്ക് പുറമേ രാത്രി 7.30ന് ഓട്ടന്തുള്ളലും 9.30ന് തിരുമന കലാക്ഷേത്രയുടെ ‘ചിലമ്പൊലി 2024’ പരിപാടികളും അരങ്ങേറും. 11ന് തിരുവാതിര കളിയും തിരുവരങ്ങും. 12ന് ഡബിള്‍ തായമ്പകയും 13ന് സംഗീതാരാധനയും തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റും. 14ന് ഉത്സവ ബലിക്ക് ശേഷം ആധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് സംഗീത-നൃത്ത വിരുന്നും നടക്കും. 15ന് വൈകീട്ട് മോതിരം വെച്ച് തൊഴലും തുടര്‍ന്ന് ഗ്രാമബലിയും. 16ന് ആറാട്ടും ആറാട്ട് സദ്യയോടും കൂടി ഉത്സവം കൊടിയിറങ്ങും.