കല്ലേരി: അകാലത്തില്‍ വിട്ടുപിരിഞ്ഞ റാബിയ കല്ലേരിയുടെ മൂന്നാം ചരമവാര്‍ഷികം പുരോഗമന കലാസാഹിത്യസംഘം പൊന്മേരി യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കല്ലേരിയില്‍ നടന്ന അനുസ്മരണ സമ്മേളനം പുകസ വടകര മേഖലാ പ്രസിഡന്റും കവിയുമായ ഗോപിനാരായണന് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ടി.പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എം ഭരതന് അനുസ്മരണ പ്രഭാഷണം നടത്തി. പുക സ സംസ്ഥാന കൗണ്‍സില്‍ അംഗം അനില്‍ ആയഞ്ചേരി, വി.ടി.ബാലന്, എം.അനീഷ്, രമേശന് കല്ലേരി എന്നിവര്‍ സംസാരിച്ചു. കെ.ടി.കെ.രാജന് സ്വാഗതവും മണിയലത്ത് സുരേഷ്ബാബു നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ചലച്ചിത്രപ്രദര്‍ശനം, ജില്ലാതല കവിതാരചനാ മത്സരം എന്നിവയും നടന്നു