കണ്ണൂര്‍: പാവന്നൂര്‍ മൊട്ടയില്‍ ബന്ധുക്കളായ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അഭിനവ് (21), ജോബിന് ജിത്ത് (17), നിവേദ് (21) എന്നിവരാണ് ചീരാച്ചേരി ഇരുവാപുഴയില് വീണു മരിച്ചത്.
പുഴക്കരയില്‍ നില്‍ക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. പൊടുന്നനെ കരയിടിഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തി രക്ഷപ്പെട്ടു. ആകാശ് നാട്ടുകാരെ അറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്. മീന്‍പിടിക്കാനായാണ് ഇവര്‍ പുഴക്കരയിലെത്തിയതെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.