നാദാപുരം: നാദാപുരത്തിന്റെ വീഥികളെ ഇളക്കിമറിച്ച് ആയിരങ്ങള്‍ അണിരന്ന നെറ്റ് മാര്‍ച്ച് കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള താക്കീതായി. പൗരത്വ നിയമം അറബിക്കടലിലെന്ന് പ്രഖ്യാപിച്ചാണ് വടകര ലോകസഭാ മണ്ഡലം സ്ഥാനര്‍ഥി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ ഉജ്വല നൈറ്റ് മാര്‍ച്ച് നടത്തിയത്. കല്ലാച്ചിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന്റെ പടയണിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പന്തങ്ങളുമേന്തിയുള്ള മാര്‍ച്ചില്‍ മലയോര മേഖലയില്‍
സ്ത്രീകളും വിദ്യാര്‍ത്ഥികളും യുവാക്കളുമടക്കം നുറുകണക്കിന് പേര് സ്ഥാനാര്‍ഥിക്കൊപ്പം അണിനിരന്നപ്പോള്‍ ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധം അലയടിച്ചു.
രാത്രി എട്ടോടെ കല്ലാച്ചിയി നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ബാന്റ് വാദ്യങ്ങളും പ്രതിഷേധ പ്ലക്കാഡുമായി നീങ്ങിയ നെറ്റ്മാര്ച്ച് കാണാനും അഭിവാദ്യം അര്‍പ്പിക്കാനും നിരവധി പേര് പാതയോരങ്ങളില്‍ കാത്തു നിന്നു. ബാനറിന് പിറകിലായി എല്‍ഡിഎഫ് നേതാക്കള്‍ അണിനിരന്നു. വര്‍ണ്ണലൈറ്റുകള്‍ തെരുവീഥികള്‍ കീഴടക്കി. ഡിജെയുടെ പ്രകമ്പനം മാര്‍ച്ചിന് ആവേശം പകര്‍ന്നു.
‘പ്രതിഷേധം ഉയര്‍ത്തിയത് ഇടതുപക്ഷം’
പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് എംപിമാര്‍ മിണ്ടിയില്ലെന്നും ഇടതുപക്ഷമാണ് പ്രതിഷേധമുയര്‍ത്തിയതെന്നും കെ.കെ.ശൈലജ പറഞ്ഞു. പ്രത്യേക മതത്തിന്റെ പേരില്‍ ആളുകളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.
ഇ കെ വിജയന് എംഎല്‍എ അധ്യക്ഷനായി. പി പി ചാത്തു സ്വാഗതം പറഞ്ഞു. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ, രജീന്ദ്രന്‍ കപ്പള്ളി, വി പി കുഞ്ഞികൃഷ്ണന്, ബോബി മുക്കന്‍ തോട്ടം,പി എം നാണു, കരിമ്പില്‍ ദിവാകരന്, കരിമ്പില്‍ വസന്ത, എ എം റഷീദ്
എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.