മന്തരത്തുര്: മന്തരത്തൂര്‍ കുടിയംവെള്ളി താഴെ നേന്ത്രവാഴത്തോട്ടത്തിലെ കുലച്ച 75 ഓളം വാഴകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. സംഭവസ്ഥലം യുഡിഎഫ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.
തിരുവള്ളുര്‍ ബാവുപ്പാറ സ്വദേശി ഇല്ലത്ത് മീത്തല്‍ സുരേഷ് ബാബു പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന സ്ഥലത്തെ കുലച്ച 75 ഓളം വാഴകളാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്.
ബ്ലോക്ക് ഡിവിഷന് മെമ്പര്‍ പി.സി.ഷീബയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചത്. യുഡിഎഫ് യോഗത്തില്‍ പ്രാറ്റില് അമ്മത്, സി.എം.വിജയന്, സലാം അമ്മിണിക്കണ്ടി, കളരിക്കല്‍ കരിം തുടങ്ങിയവര്‍ സംസാരിച്ചു.