കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റല്‍ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനായി ഫോം 12/ഫോം 12 എയില്‍ ഉള്ള അപേക്ഷകള്‍, നിയമന ഉത്തരവിന്റെയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം കോഴിക്കോട് കലക്ടറേറ്റ്,
വടകര ആര്.ഡി.ഒ ഓഫീസ് എന്നിവിടങ്ങളില്‍ ഏതെങ്കിലുമൊരു കേന്ദ്രത്തില്‍ നല്‍കണം. അപേക്ഷ ഏപ്രില്‍ ഒമ്പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (തെരഞ്ഞെടുപ്പ്) അറിയിച്ചു.