കൊയിലാണ്ടി: ഒരു പ്രസവത്തില്‍ പിറന്ന നാല് സഹോദരങ്ങള്‍ക്ക് ഇത് കന്നി വോട്ട്. കീഴരിയൂര്‍ നെല്ല്യാടി പ്രകാശന്-ബിപിന ദമ്പതികളുടെ മക്കളായ അബിത്ത് പ്രകാശ്, അബിനയ് പ്രകാശ്, അബിനവ് പ്രകാശ്, അബിനന്ദ പ്രകാശ് എന്നിവരാണ് ഇവര്‍. മാതാപിതാക്കളോടൊപ്പം നാലു പേരും നടുവത്തൂര്‍ സ്കൂളിലെത്തി ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ചു. വടകരലോക്സഭാ മണ്ഡലത്തിലാണ് ഇവര്‍ക്ക് വോട്ട്.
ഒരേ സ്കൂളിലെ ഇവരുടെ പഠനവും ജീവിതവുമെല്ലാം ഏറെ രസകരമായിരുന്നു. ഇവരില്‍ രണ്ട്പേര് തലശ്ശേരിയിലെ എന്‍ടിടിഎഫില്‍ നിന്നു ടൂള്‍ ആന്‍ഡ് ഡൈ ഡിപ്ലോമാ എഞ്ചിനീയര്‍ പഠനം കഴിഞ്ഞിരിക്കുകയാണ്. പ്ലെയ്സ്മന്റോടുകൂടി അബിനയ് പ്രകാശ് മുംബൈയിലേക്കും അബിത്ത് പ്രകാശ് ബാംഗ്ലൂരിലേക്കും പോവുകയാണ്. അബിനന്ദ പ്രകാശ്, അബിനവ് പ്രകാശ് എന്നിവര്‍ ഡിഗ്രി ഫൈനല്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും കന്നി വോട്ട് രേഖപ്പെടുത്തിയതും.
-സുധീര്‍ കൊരയങ്ങാട്