നാദാപുരം: ഇരിങ്ങണ്ണൂര്‍ വേങ്ങേരി ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് നട്ടത്തിറയോടെ തുടക്കമായി. കലവറ നിറക്കല്‍ ഘോഷയാത്രയില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് അഴിതട്ടല്, വൈകുന്നേരം നാലിന് ഇളനീര്‍വരവ്, 4.15ന് തിരുവായുധം വരവ്, 4.30 ന് ശാസ്തപ്പന്‍ വെള്ളാട്ടം, 5.30 ന് ശാസ്തപ്പന്‍ തിറ, 6.30 ന് കലശം വരവ്, രാത്രി 7.30 ന് കുട്ടിത്തെയ്യം തുടര്‍ന്ന് പന്തം കത്തിക്കല്‍, രാത്രി 8 ന് ഭഗവതിമാരുടെ വെള്ളാട്ടം തുടര്‍ന്ന് നാട് വലം വെക്കാനിറങ്ങല്. 24 ന് രാവിലെ 7 ന് അഴിമുറിക്കല്‍, 8 ന് തുലാഭാരം, 11 ന് ചെറിയ ഭഗവതി തിറ, ഉച്ചക്ക് 12 ന് അന്നദാനം, 1.30 ന് വലിയ ഭഗവതി തിറ, വൈകുന്നേരം 4.30 ന് ബപ്പൂരന്‍ തിറ, 5.30 ന് ഗുരുതി 6 ന് ഭഗവതിയുടെ വാള് അകം കൂട്ടല്‍ കര്‍മത്തോടെ തിറ മഹോത്സവം സമാപിക്കും